കേരളം പുതിയൊരു കാലത്തിലേക്കുള്ള ഡബിള്‍ ബെല്ലടിക്കുകയാണ്. സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമെഴുതി കൊണ്ട് പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിക്ക് തുടക്കമായ പ്രഭാതം. സാമൂഹിക ശാക്തീരണത്തിന്റെ പാതയിലൂടെ ഒരു ഓര്‍ഡിനറി കുതിപ്പിന് തുടക്കമിട്ട ദിവസം എന്ന നിലയില്‍ 2026 ജൂണ്‍ 15 ചരിത്രദിനമായി. തിരുവനന്തപുരത്ത് ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ മനോരമ ന്യൂസ് മലയാളികളോട് ഹലോ പറഞ്ഞ് തുടങ്ങിയത് തന്നെ യാത്രയിലൂടെയാണ്. കൊച്ചി നഗരം ചുറ്റിയ ആ എക്സ്ട്രാ ഓര്‍ഡിനറി യാത്രയെ കളറാക്കി കലാകാരികളും മേയറും എംഎല്‍എയും നേതാക്കളും വിദ്യാര്‍ഥികളും. ഗായിക ഗൗരി ലക്ഷ്മിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
ചരിത്രനേരത്തിന് തൊട്ടുമുമ്പുള്ള ആവേശനിമിഷങ്ങളായിരുന്നു ഇതെല്ലാം. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി മുുഖ്യമന്ത്രി വി.ഡി സതീശന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.