സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ കാന്‍സര്‍ സ്ക്രീനിംഗ് പദ്ധതി 'കാന്‍സര്‍ ഷീല്‍ഡി’ന് തുടക്കമായി. വനിതാ പൊലീസ് ജീവനക്കാര്‍ക്കും, പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സൗജന്യ കാന്‍സര്‍ സ്ക്രീനിംഗ് ലഭിക്കുക
സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷന്‍, രാജഗിരി ആശുപത്രി എന്നിവരുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ക്യാന്‍സര്‍ സ്ക്രീനിംഗ് കൂടാതെ ബോധവൽകരണ ക്ലാസുകളും നടത്തും . കൊച്ചി സിറ്റി പൊലീസിന്റെ ജില്ലാ ട്രെയിനിംഗ് സെന്ററില്‍ ഡിസിപി അശ്വതി ജിജി ഉദ്ഘാടനം ചെയ്തു. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പള്ളി, ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.