കാന്‍സര്‍ ചികില്‍സയില്‍ പാലിയേറ്റീവ് കെയര്‍ വളരെ പ്രധാനമാണ്. രോഗനിര്‍ണയഘട്ടം മുതലോ അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന ഘട്ടത്തിലോ അങ്ങനെ അപ്പോള്‍ വേണമെങ്കിലും അര്‍ബുദ ബാധിതര്‍ക്ക് പാലിയേറ്റീവ് കെയര്‍ വേണ്ടിവന്നേക്കാം. രോഗിയ്ക്ക് മാത്രമല്ല, രോഗിയുടെ കുടുംബാംഗങ്ങള്‍ക്കും കൃത്യമായ പിന്തുണയും രോഗത്തെക്കുറിച്ചുളള ധാരണയും പാലിയേറ്റീവ് കെയറിലൂടെ നല്‍കാനാകും. രോഗീപരിചരണത്തിനപ്പുറം രോഗിക്ക് രോഗത്തെ നേരിടാനുളള ആത്മധൈര്യവും കരുത്തും പകരാനും പാലിയേറ്റീവ് കെയര്‍ സഹായകമാണ്. പാലിയേറ്റീവ് കെയര്‍ പ്രായമായവര്‍ക്ക് മാത്രമല്ല രോഗബാധിതരായ കുട്ടികള്‍ക്കും നല്‍കിവരാറുണ്ട്. എന്തൊക്കെയാണ് പാലിയേറ്റീവ് കെയറിന്‍റെ സേവനങ്ങള്‍? എന്താണ് പാലിയേറ്റീവ് കെയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? ഈ സേവനം ചിലവേറിയതാണോ? തുടങ്ങിയ ഒട്ടേറെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ ആശുപത്രിയിലെ പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. അജിത് കോശി. വിഡിയോ കാണാം. 

ENGLISH SUMMARY:

Palliative care is crucial in cancer treatment, offering vital support from diagnosis to advanced stages. It provides not only medical care but also emotional strength and understanding for patients and their families.