വിൻസ്മെര ജ്വൽസിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി പോൾക്കി ആഭരണ ശൃംഖലയായ ത്യോഹാരക്ക് കീഴിലുള്ള വിസ്മയ ജെംസ്റ്റോൺ പുറത്തിറക്കി. നടി അൻസിബ ഹസൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഉപഭോക്താക്കളുടെ പിന്തുണയാണ് വളർച്ചയ്ക്ക് പിന്നിലെന്ന് വിൻസ്മെര ചെയർമാൻ ദിനേശ് കാമ്പ്രത്ത് പ്രതികരിച്ചു. വൈസ് ചെയർമാൻഅനിൽ കാമ്പ്രത്ത്, എംഡി മനോജ് കാമ്പ്രത്ത്, ഡയറക്ടർ രാജേഷ് ഇല്ലത്ത് തുടങ്ങിയവർ പങ്കെടുത്തു. നാല് വർഷത്തിനുള്ളിൽ നാൽപ്പത് ഷോറൂമുകളായി വികസിപ്പിക്കുകയാണ് വിൻസ്മെരയുടെ ലക്ഷ്യം.