സ്വര്‍ണവ്യാപാര രംഗത്ത് 27 വര്‍ഷത്തെ പാരമ്പര്യവുമായി കൈരളി ജ്വല്ലേഴ്സിന്‍റെ ഏഴാമത് മെഗാ ഷോറൂം കൊല്ലം അഞ്ചല്‍ RO ജംക്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പതിനാല് വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ബി.എസ്.ഫാത്തിമ ആണ് പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുകളാണ് ഉപഭോക്താക്കള്‍ക്കായി അഞ്ചലില്‍ ഒരുക്കിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷനാണ് കൈരളി ജ്വല്ലറിയിലേത്. ഒക്ടോബര്‍ 15 വരെ ജ്വല്ലറിയില്‍ നിന്ന് പര്‍ച്ചേഴ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് കൈരളിയുടെ ഓണം ബംബര്‍ സമ്മാനമായി മഹീന്ദ്ര ഥാറും, മൂന്ന് സ്കൂട്ടറുകളും, ആറ് മൊബൈല്‍ ഫോണുകളും ലഭിക്കും. കൈരളി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എം.നാദര്‍ഷ, മാനേജിംഗ് പാര്‍ട്ട്ണര്‍ എം.എന്‍.ബാജി, സി.ഇ.ഒമാരായ മുഹമ്മദ് നദീര്‍, യഹിയ ബാജി, യാസിര്‍ ബാജി, യൂനിസ് ബാജി എന്നിവരും പുനലൂര്‍ എംഎല്‍എ സി.അജയപ്രസാദ്, ചടയമംഗലം എംഎല്‍എ നസീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.