ഹമാര ചോയ്സ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം തുടങ്ങി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പ്രവർത്തനം തുടങ്ങിയ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ബാലതാരം ദേവനന്ദ നിർവഹിച്ചു. ലൈറ്റ് വെയിറ്റ് സ്വർണാഭരണങ്ങളുടെ വിപുലമായ കളക്ഷനാണ് ഹമാര ചോയിസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ കുറഞ്ഞ പണിക്കൂലിയും വാഗ്ദാനം ചെയ്യുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിനായി ഷോറൂമിലെത്തിയ രണ്ട് ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ വജ്ര മോതിരവും ചെയിനും സമ്മാനമായി നൽകി. ഹമാര ചോയ്സ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പതിനൊന്നാമത് ഷോറൂം 23ന് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് പാർട്ണർ രഞ്ജിത്ത് കെ രാജൻ പറഞ്ഞു.