അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമില്‍ രാജ്യാന്തര നിലവാരമുള്ള കേബിള്‍ കാറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഞായറാഴ്ച നിര്‍വഹിക്കും. കേബിള്‍ കാറുകളിലൂടെ സഞ്ചരിച്ച് ആകാശ കാഴ്ച ആസ്വദിക്കാം. ഈ കേബിള്‍ കാറുകളിലൂടെ സഞ്ചരിച്ച് പശ്മിഘട്ട വനമേഖലയുടെ സൗന്ദര്യം ആസ്വദിക്കാം. സ്കൈ സ്റ്റോം വിനോദസഞ്ചാരികളുടെ മനംകവരും. ഞായറാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അത്യാധുനീക സംവിധാനത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജംഗിൾ സ്റ്റോമിന്‍റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി നിർവ്വഹിക്കും. പ്രതിദിനം അയ്യായിരം സന്ദര്‍ശകര്‍ക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കാം. അതിരപ്പിള്ളിയുടെ ആകർഷണീയത മതിവരുവോളം ആസ്വദിക്കാൻ കേബിൾ കാറുകളിലൂടെ കഴിയും. സ്വിറ്റ്സർലണ്ട്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ കേബിൾ കാറുകളുടെ സാങ്കേതിക വിദ്യയേക്കാൾ മേന്മയേറിയ കേബിൾ കാറുകളുടെ വിസ്മയമാണ് സ്കൈ സ്റ്റോം കാഴ്ചവയ്ക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ആകാശയാത്ര എത്തിച്ചേരുന്നത് കൗതുകങ്ങളുടെ ഫോറസ്റ്റ് വില്ലേജിലാണ്. പരിസ്ഥിതി സമ്പത്തുകളുടെ പുതിയ അനുഭവങ്ങള്‍ അറിയാം. തിങ്ങിനിറഞ്ഞ മരങ്ങളും, നടപ്പാതകളും, ട്രൈബൽ ഹട്ടുമാണ് പ്രത്യേകത.  വ്യത്യസ്തങ്ങളായ ഒട്ടേറെ പക്ഷികളും മൃഗങ്ങളും, അക്വേറിയവും ഉള്‍പ്പെട്ടതാണ് ജംഗിൾ സ്റ്റോം. വിനോദത്തിനും വിജ്ഞാനത്തിനും അതിലുപരി മാനസിക ഉല്ലാസങ്ങൾക്കും പുതിയ അനുഭവം ഒരുക്കുകയാണ് ഫോറസ്റ്റ് വില്ലേജ്. എന്നുമെന്നും ഓർമ്മിക്കാൻ കഴിയുന്ന ചിത്രങ്ങൾ പകർത്താനും സന്ദർശകർക്ക് ഇവിടെ കഴിയും.

കാൽനൂറ്റാണ്ടിലേറെക്കാലം ടൂറിസം മേഖലയിൽ നേടിയ അനുഭവസമ്പത്തും സ്വീകാര്യതയും സിൽവർ സ്റ്റോമിനെ ദേശീയ തലത്തിലേക്ക് ഉയർത്തി. 2025 -ലാണ് ജാംഷഡ്പൂരിൽ സ്നോ പാർക്ക് ആരംഭിച്ചത്. ഉത്തർപ്രദേശിലെ ലക്നോവിൽ ഫാമിലി എന്‍റര്‍ടെയ്ന്‍മെന്‍റ് സ്നോ പാർക്കും ഉടൻ ആരംഭിക്കും. ഇതോടെ ഉത്തരേന്ത്യൻ ടൂറിസം രംഗത്തേക്ക് സിൽവർ സ്റ്റോം മുന്നേറുകയാണ്. നൂറ്റമ്പത് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിൽവർ സ്റ്റോമിൽ നടക്കുന്നത്. 

Athirappilly Cable Car Inauguration: A New Era for Kerala Touri:

Athirappilly cable car experiences will soon be available for tourists, offering a celestial view of the Western Ghats forest region. These international-standard cable cars at Sky Storm are set to captivate visitors with their advanced technology and scenic beauty