അതിരപ്പിള്ളിയിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം തകർത്തു. അതിരപ്പിള്ളിയിൽ നിന്ന് വെറ്റിലപ്പാറയിലേക്ക് പോവുകയായിരുന്നു അങ്കമാലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് കാട്ടാനകൾ തകർത്തത്. തകരാറിലായ കാർ വഴിയിൽ നിർത്തിയിട്ട് മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിൽ എത്തിയ യാത്രക്കാർ വണ്ടി ശരിയാക്കുന്നതിന് ആളെക്കൂട്ടി വരുമ്പോൾ ആണ് വാഹനം തകർന്ന നിലയിൽ കാണുന്നത്. സ്ഥലത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്.