അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം പ്രാഥമിക ഓഹരി വില്‍പന നാളെ തുടങ്ങും. അറുപത്തിരണ്ടു ലക്ഷം ഓഹരികള്‍ ഐ.പി.ഒ വഴി വിറ്റഴിയ്ക്കും. സില്‍വര്‍ സ്റ്റോമില്‍ കേബിള്‍, ഫോറസ്റ്റ് വില്ലേജ് കൂടി ഈ ഓണത്തിന് തുറക്കുകയാണ്.
വിനോദസഞ്ചാര തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോം ഐ.പി.ഒ. വഴി എണ്‍പത്തിരണ്ടരക്കോടി രൂപ സമാഹരിക്കുകയാണ്. അറുപത്തിരണ്ടു ലക്ഷം പുതിയ ഓഹരികള്‍ ഐ.പി.ഒ വഴി വിറ്റഴിയ്ക്കും. ഓഹരിയൊന്നിന് പത്തു രൂപയാണ് മുഖവില. ജുലൈ ഇരുപത്തിയെട്ടിന് വില്‍പന അവസാനിക്കും. ജുലൈ മുപ്പത്തിയൊന്നിന് ഓഹരി ലിസ്റ്റ് ചെയ്യും. ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുക ലഖ്നൗവില്‍ സ്നോ പാര്‍ക്കിലും ഫാമിലി എന്‍റര്‍ടെയ്ന്‍മെന്‍റ് സെന്‍ററിലും നിക്ഷേപിക്കും.
അതിരപ്പിള്ളിയിലും ജംഷഡ്പൂരിലും സില്‍വര്‍ സ്റ്റോം, സ്നോ സ്റ്റോം എന്നീ ബ്രാന്‍ഡുകളില്‍ തീ പാര്‍ക്കുകളും റിസോര്‍ട്ടുകളും സില്‍വര്‍സ്റ്റോം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമില്‍ കേബിള്‍ കാര്‍ വരികയാണ്. ഫോറസ്റ്റ് വില്ലേജും തുറക്കുന്നു. ഓണത്തിന് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇതുപയോഗിക്കാം. കഴിഞ്ഞ ഒക്ടോബറിലാണ് ജംഷഡ്പൂരില്‍ ഇന്‍ഡോര്‍ സ്നോപാര്‍ക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിലെ മാളിയില്‍ പുതിയ സ്നോപാര്‍ക്കും വിനോദസഞ്ചാര കേന്ദ്രവും തുടങ്ങുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം നാല്‍പത്തിയഞ്ചു കോടിയാണ്.