ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിനും ലൈഫ് ഇന്‍ഷുറന്‍സ് കോർപറേഷന്‍റെ ഡിജിറ്റൽ പരിവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നതിനുമുള്ള പ്രതിബദ്ധത പുതുക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത് എല്‍ഐസി സോണൽ മാനേജർ.  ചെന്നൈയില്‍ എൽഐസി സതേൺ സോണില്‍ ഇന്നലെ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലായിരുന്നു ആഹ്വാനം. സോണൽ മാനേജർ കെ. മുരളീധർ ദേശീയ പതാക ഉയർത്തി. സാമ്പത്തിക ഉൾപ്പെടുത്തൽ, സാമൂഹിക സുരക്ഷ, രാഷ്ട്ര നിർമാണം എന്നീ എൽഐസിയുടെ ദൗത്യങ്ങൾക്ക് തുടർന്നും സംഭാവന നൽകാൻ എല്ലാ ജീവനക്കാരോടും ഇടനിലക്കാരോടും അദ്ദേഹം അഭ്യർഥിച്ചു.

ENGLISH SUMMARY:

LIC Digital Transformation is a key focus for Life Insurance Corporation as they reaffirm their commitment to providing excellent customer service. Employees and intermediaries are urged to contribute to LIC's mission of financial inclusion, social security, and nation-building.