ഐസിഎൽ ഫിൻകോർപ്പിന്‍റെ സെക്യൂർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യു ആരംഭിച്ചു. ഓരോ NCDയുടെയും മുഖവില 1,000 രൂപയാണ്. വിവിധ കാലയളവ് ഉള്ള പത്ത് സ്കീമുകള്‍ ലഭ്യമാണ്. പത്ത് ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ് പലിശ നിരക്കുകൾ. പതിനായിരം രൂപയാണ് കുറഞ്ഞ അപേക്ഷാ തുക. ഓഗസ്റ്റ് 21ന് ഇഷ്യു അവസാനിക്കും. ഗോൾഡ്, ഹയർ പർച്ചേസ്, ബിസിനസ് ലോണുകൾ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐ.സി.എൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്കും ഐ.സി.എൽ ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.