ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും സമന്വയിപ്പിച്ച് ആരോഗ്യപരിപാലന രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറി. കോഴിക്കോട്– മലപ്പുറം ജില്ലാ അതിര്‍ത്തിയായ ചേലമ്പ്രയിലുള്ള തുലാ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആരോഗ്യ – വിനോദസഞ്ചാര– വിജ്ഞാന സദസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  തുല സ്ഥാപകന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളോന്‍ ചടങ്ങിന് നേതൃത്വം നല്‍കി.  മന്ത്രിമാരായ പിസി വിഷ്ണുനാഥ്, ടി. സിദ്ദിക് എന്നിവരും ചടങ്ങിന്‍റെ ഭാഗമായി. കേരളത്തെ ഏഷ്യയുടെ ആയുര്‍ദൈര്‍ഘ്യ കേന്ദ്രമാക്കുക എന്ന ആശയത്തോടെയാണ് വിജ്ഞാനസദസ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

ENGLISH SUMMARY:

Tula Clinical Wellness Sanctuary is revolutionizing healthcare by integrating Ayurveda and modern medicine. This integrated approach aims to position Kerala as Asia's longevity hub.