r-k-wedding-mall

TOPICS COVERED

കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ശ്യംഖലയായ ആർ.കെ വെഡിങ് മാൾ തിരുവനന്തപുരം കണിയാപുരത്തും പ്രവർത്തനം തുടങ്ങുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കണിയാപുരത്തെ ഷോറൂം ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ, ബ്രൈഡൽ കളക്ഷനുകൾ, സാരികൾ, ചുരിദാറുകൾ, ലഹങ്കകൾ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം എത്തുന്ന ആയിരം സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് ബ്രാൻഡഡ് ടോപ്പും ആദ്യം എത്തുന്ന ആയിരം പുരുഷന്മാർക്ക് ഒരു രൂപയ്ക്ക് ബ്രാൻഡഡ് ടീഷർട്ടും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ആർ.കെ.നവാസ്, ഡയറക്ടർ മുഹമ്മദ് റാഫി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ENGLISH SUMMARY:

RK Wedding Mall Thiruvananthapuram is launching a new showroom in Kaniyapuram, offering a wide range of fashion wear for men, women, and children. To celebrate the inauguration, the first thousand women will receive a branded top for one rupee, and the first thousand men will get a branded t-shirt for one rupee.