malankara-credit-society

TOPICS COVERED

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ അമ്പതാമത് കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവര്‍ത്തനം തുടങ്ങി. കഴക്കൂട്ടം എം.എല്‍.എ വി.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി എസ്.ജി.എം വിജയ് സെബാസ്റ്റ്യന്‍, സി.ആര്‍.ഒ കാര്‍ത്തിക് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും പ്രവര്‍ത്തന അനുമതിയുള്ളതും നിക്ഷേപം സ്വീകരിക്കാനും വായ്പ നല്‍കാനും കേന്ദ്ര സഹകരണ മന്ത്രിലായത്തിന്‍റെ അനുമതിയുള്ളതാണ് സൊസൈറ്റി. ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോചെ പ്രൊമോട്ടറായി വന്നതിന് ശേഷം ഒരുലക്ഷത്തി എഴുപതിനായിരത്തിലധികം പേര്‍ക്ക് സേവനം നല്‍കാനും അറുന്നൂറിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സൊസൈറ്റിക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. 

ENGLISH SUMMARY:

Malankara Credit Society has opened its 50th Customer Facilitation Centre in Sreekaryam, Thiruvananthapuram. The inauguration was conducted by Kazhakoottam MLA V. Muraleedharan, marking a significant expansion for the society.