പന്ത്രണ്ടാമത് ബിസിഎസ് രത്‌ന പുരസ്കാരങ്ങളില്‍ മികച്ച നേട്ടവുമായി കേരള വിഷന്‍ ഗ്രൂപ്പ്. ബെസ്റ്റ് പെര്‍ഫോമിങ് MSO: കേരള കമ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ്, ഫാസ്റ്റസ്റ്റ് ഗ്രോയിങ് ISP: കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ്, ബെസ്റ്റ് ഹൈബ്രിഡ് എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്‌ഫോം ഓഫ് ദി ഇയര്‍: കീ ഒ.ടി.ടി എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് കേരള വിഷന്‍ ഇത്തവണ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ബ്രോഡ്കാസ്റ്റിങ്, കണ്ടന്റ്, സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണിത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരള വിഷന്‍ ഗ്രൂപ്പിന് വേണ്ടി സി.ഇ.ഒ എന്‍.പത്മകുമാര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.