cuticura-priyaprakash

പഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ ക്യൂട്ടിക്കുറയുടെ  പുതിയ ബ്രാൻഡ് അംബാസിഡറായി നടി പ്രിയ പ്രകാശ് വാരിയരെ  അവതരിപ്പിച്ചു. കൊച്ചിയിൽ  കുട്ടികൂറയുടെ രജത ജൂബിലിയുടെ ഭാഗമായി, എട്ട് മണിക്കൂർ വരെ ഫ്രഷ്‌നസ് നൽകുന്ന ഫ്രാഗ്രൻസ് ഇൻക്യാപ്‌സുലേഷൻ ടെക്‌നോളജിയിൽ അധിഷ്ഠിതമായ പുതിയ ക്യൂട്ടിക്കുറ ടാൽക്കും അവതരിപ്പിച്ചു. ചോലയിൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ചോലയിൽ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയ അനുപം കതേരിയ, മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.