ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് ഭവനരഹിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. മലബാര്‍ ഗ്രൂപ്പിന്‍റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് ധനസഹായ വിതരണം. കോഴിക്കോട് ഷോറൂമിന് കീഴിലുള്ള ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം നല്‍കിയത്. അരക്കിണറില്‍ നടത്തിയ സഹായവിതരണ ചടങ്ങ് കൃഷി മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. നിഷാദ് പരിപാടിക്ക് നേതൃത്വം നല്‍കി. റീട്ടെയ്ല്‍ ഓപ്പറേഷന്‍സ് ഹെഡ് ആര്‍.അബ്ദുല്‍ ജലീല്‍, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ എന്നിവരും ചടങ്ങിന്‍റെ ഭാഗമായി. അടുത്ത വര്‍ഷം 200 കോടി രൂപയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളാണ് മലബാര്‍ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്.