70 ലക്ഷം വില്‍പ്പന പിന്നിട്ട് ടിവിഎസ് അപ്പാച്ചെ. നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'തു റേസ് ലഗാ' എന്ന പേരിൽ കമ്പനി പുതിയ ബ്രാൻഡ് ക്യാംപെയിൻ ചിത്രം പുറത്തിറക്കി. പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരനും ദേശീയ അവാർഡ് ജേതാവുമായ റാം മാധ്വാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2005 ലാണ് ടിവിഎസ് അപ്പാച്ചെ ബ്രാന്‍ഡ് പുറത്തിറക്കിയത്.
ട്രാക്ക് ടു റോഡ് എന്നതായിരുന്നു അപ്പാച്ചെയുടെ ടാഗ്‍ലൈന്‍. റൈഡിങ് കമ്മ്യൂണിറ്റിയെയും ടിവിഎസ് അപ്പാച്ചെ വളർത്തിയെടുത്തിട്ടുണ്ട്. അഞ്ചുലക്ഷത്തിലധികം പേരാണ് കമ്യൂണിറ്റിയിലുള്ളത്. 70 ലക്ഷം റൈഡർമാർക്കും ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യ 2W ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത നന്ദി രേഖപ്പെടുത്തി.