ഡിജിറ്റൽ ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണനക്കാരായ ഓക്സിജൻ ഗ്രൂപ്പ് കോട്ടയം കുമരകത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഐഎഫ്ബിയുടെ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്തു.
ഐഎഫ്ബി വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, വാഷ് ആൻഡ് ഡ്രയർ റീഫ്രഷർ എന്നിവയുടെ പ്രകാശനം നടി ലെന നിർവഹിച്ചു. മൂന്ന് ഉത്‌പന്നങ്ങളും എഐ അധിഷ്‌ഠിതമായ ആധുനിക സാങ്കേതിക വിദ്യയിലാണ് നിർമിച്ചിരിക്കുന്നതെന്നും ഓക്സിജന്‍റെ എല്ലാ ഷോറൂമുകളിലും വിൽപ്പന ആരംഭിച്ചതായും ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ് പറഞ്ഞു.