ധനലക്ഷ്മി ബാങ്ക് ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 48.55 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 23.20 കോടി ആയിരുന്നു. 69.82 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവർത്തന ലാഭം. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ ആകെ ലാഭം 73.46 കോടി രൂപയാണ്. മൊത്തം ബിസിനസ് 30,146 കോടി രൂപയിൽ നിന്നും 36,499 കോടി രൂപയായി. മൊത്തം നിക്ഷേപം 20,551 കോടി രൂപയായി വർധിച്ചിച്ചു. മൊത്തം വായ്പയിൽ 22.29 ശതമാനം വർധന രേഖപ്പെടുത്തി. എംഎസ്എംഇ വായ്പയിൽ നേടിയ 35.93 ശതമാനം വളർച്ച ശ്രദ്ധേയമായി.