കേരള ഗ്രാമീണ ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദ അവലോകന യോഗമായ 'കെജിബി മന്ഥൻ – ക്യു1 എഫ്.വൈ 2026' കൊച്ചിയിൽ നടന്നു. കാനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഭവേന്ദ്ര കുമാർ, കേന്ദ്ര ധനകാര്യ സേവന വകുപ്പ്ഡയറക്ടർ  സുർജിത് കാർത്തികേയൻ എന്നിവര്‍ പങ്കെടുത്തു.  'സഹകരിക്കുക, നവീകരിക്കുക, ഉയരുക' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കോൺഫറൻസിൽ ബാങ്കിന്റെ മുൻകാല പ്രകടനം വിലയിരുത്തുകയും പുതിയ സാമ്പത്തിക വർഷത്തേക്കുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. ബാങ്കിന്റെ ആകെ ബിസിനസ് 1 ലക്ഷം കോടി രൂപയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷ  വിമല വിജയഭാസ്കർ പറഞ്ഞു. ചടങ്ങിൽ ബാങ്കിന്റെ പുതിയ 'ട്രെയിനിങ് കോംപെൻഡിയം' കാനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രകാശനം ചെയ്തു.

ENGLISH SUMMARY:

Kerala Gramin Bank's Q1 FY26 review meeting, 'KGB Manthan – Q1 FY26', was held in Kochi to assess past performance and plan for the new fiscal year. The meeting aimed to achieve a total business of ₹1 lakh crore, with a focus on 'Collaborate, Innovate, Elevate'.