ആലുവ രാജഗിരി ആശുപത്രിയില്‍ രാജ്യാന്തര നഴ്സ് ദിനത്തിന്റെ ഭാഗമായി നഴ്സുമാരെ ആദരിച്ചു. പ്രതീകാത്മക വിളക്ക് തെളിയിച്ചായിരുന്നു ആഘോഷ പരിപാടികള്‍. വൈദ്യശാസ്ത്രം എത്ര പുരോഗമിച്ചാലും നഴ്സുമാര്‍ രോഗികള്‍ക്ക് നല്‍കുന്ന പിന്തുണയും കരുതലും പകരംവയ്ക്കാനില്ലാത്തതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ ജോയ് കിളിക്കുന്നേല്‍ പറഞ്ഞു.എച്ച് ആര്‍ ഡയറക്ടര്‍ ഫാദര്‍ ജിജോ കടവന്‍, ലിമ മാത്യൂസ്, ജൂലി ടി.ജോണ്‍, സിനാമ്മ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.