ആലുവയിൽ പണി നടക്കുന്ന ഫ്ലാറ്റിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. സെക്യൂരിറ്റിയെ തള്ളി മാറ്റി ഫ്ലാറ്റിന്റെ മുകളിലേക്ക് ഓടിക്കയറി താഴേക്ക് ചാടുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

ചേരാനല്ലൂർ സ്വദേശിയുടെ പേരിലുള്ള ബൈക്കിൽ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് യുവാവ് ആലുവ പെരുമ്പാവൂർ റൂട്ടിലെ മഹിളാലയം ജംക്ഷനിലുള്ള പണിതീരാത്ത ഫ്ലാറ്റിന് സമീപത്തേക്ക് എത്തുന്നത്. ഫ്ലാറ്റിന് എതിർ വശത്തെ വീടിന്റെ ഗേറ്റിനുമുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം കുറച്ചുനേരം ചുറ്റും നിരീക്ഷിച്ചു. അതിനുശേഷം നേരെ ഫ്ലാറ്റിന് സമീപത്തേക്ക് നടന്നു. ഇരുമ്പ് ഷീറ്റുകൊണ്ട് നിർമിച്ച ഗേറ്റ് ചവിട്ടിത്തുറന്നാണ് യുവാവ് അകത്തു കടന്നത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും ഇലക്ട്രീഷ്യനും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരുവരെയും തള്ളി മാറ്റി യുവാവ് ഫ്ലാറ്റിനുമുകളിലേക്ക് ഓടിക്കയറി

യുവാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ എത്തിയ ബൈക്കിന്റെ ഉടമയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports that a young man from Cheranalloor tragically died after jumping from an under-construction building in Aluva. Police have launched an investigation into the incident after he forcefully entered the premises past security staff.