പ്രതീകാത്മക ചിത്രം.

ആലുവയിലെ റിസോർട്ടിൽ നടത്തിയ ഹാലോവീൻ പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. കടവന്ത്ര സ്വദേശി അലക്സാണ് പിടിയിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് നടപടി . കഴിഞ്ഞയാഴ്ച നടന്ന  പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പങ്കെടുത്തെന്നാണ് വിവരം. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടൊ എന്നതിൽ വിശദമായി പരിശോധന നടത്താനാണ് പൊലീസിന്‍റെ നീക്കം. 

കഴിഞ്ഞ ആഴ്ചയാണ് റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടി നടന്നത്. അതിൽ വിദ്യാർഥികൾ അടക്കമുള്ള ആളുകൾ പങ്കെടുത്തിരുന്നു. അതിനിടെയാണ് വിദ്യാർഥിനിക്ക് നേരെ കടവന്ത്ര സ്വദേശിയായ അലക്സ് ലൈംഗിക അതിക്രമം നടത്തിയത്. നിയമപ്രകാരമാണോ പാര്‍ട്ടി നടത്തിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. അതോടൊപ്പം പ്രായപൂർത്തിയാകാത്ത ആളുകൾ ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.

ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടോ, മറ്റേതെങ്കിലും കുട്ടികൾക്ക് ഇത്തരത്തിലുള്ള അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ENGLISH SUMMARY:

The Aluva police have arrested a Kadavanthra native named Alex for assaulting a minor girl during a Halloween party held at a local resort. The arrest was executed following a formal complaint lodged by the victim's family, bringing to light the presence of several underage students at the event. Investigators are currently probing whether the resort management had obtained the necessary legal permissions to organize the gathering.