vaidya-rathnam-3

TOPICS COVERED

ഗവേഷണവും പരമ്പരാഗത അറിവും സമന്വയിപ്പിച്ച് മർമ്മശാസ്ത്രത്തിന് പുത്തനുണർവ് പകരാൻ ലക്ഷ്യമിടുന്ന വൈദ്യരത്നം ഗ്രൂപ്പിന്റെ 'മർമ്മായനം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ആയുഷ് മന്ത്രാലയം ഉപദേശകൻ ഡോ. കൗസ്തുഭ ഉപാധ്യായ ഉദ്ഘാടനം ചെയ്തു. 

 

മർമ്മചികിത്സയുടെ ശാസ്ത്രീയവശം ഗവേഷണത്തിലൂടെ ഉറപ്പാക്കി ആ അറിവ് എല്ലാ ആയുർവേദ ഡോക്ടർമാർക്കും ലഭ്യമാക്കുകയാണ് മർമ്മായനം പദ്ധതിയുടെ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച വൈദ്യരത്നം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി.നീലകണ്ഠൻ മൂസ്സ് വ്യക്തമാക്കി. പരമ്പരാഗത ചൈനീസ് ചികിത്സാരീതിയായ അക്യുപങ്ചർ കൂടി ഉൾപ്പെടുത്തി സമഗ്രമായ ചികിത്സാ പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

മലേഷ്യയിലെ U.T.A.R ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ടി. കിയാൻ കിയോംഗ് മുഖ്യപ്രഭാഷണം നടത്തി. വൈദ്യരത്നം ജേണൽ ഓഫ് ആയുർവേദ മെഡിസിൻ  എന്ന ഓൺലൈൻ ജേണലിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഡോ. മാത്യൂസ് ജോസഫ്, അഷ്ടവൈദ്യൻ ഡോ. ഇ.ടി.കൃഷ്ണൻ മൂസ്സ്, അഷ്ടവൈദ്യൻ ഡോ. ഇ.ടി.യദു നാരായണൻ മൂസ്സ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു

ENGLISH SUMMARY:

Vaidyaratnam Group has launched the ‘Marmmayanam’ project to strengthen and modernize Marma therapy through scientific research and traditional Ayurvedic knowledge. The initiative aims to make research-backed Marma treatment accessible to Ayurveda practitioners while also integrating acupuncture into holistic healthcare practices. The launch event also featured the release of the Vaidyaratnam Journal of Ayurveda Medicine.