ഉപയോഗരീതി മനസിലാക്കി, സ്വയം പ്രവര്‍ത്തനം ക്രമീകരിക്കുന്ന ലോയിഡിന്‍റെ സ്റ്റണ്‍ എയര്‍ മോഡല്‍ എ സി പുറത്തിറക്കി. മൈജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന പരിപാടിയില്‍ ചലച്ചിത്ര നടി മഹിമ നമ്പ്യാര്‍ മുഖ്യാതിഥിയായി.
ഹാവെല്‍സിന്‍റെ പ്രീമിയം ഡിസൈന്‍ എസികളാണ് പുറത്തിറക്കിയത്. എഐ സാങ്കേതിക വിദ്യയും ലക്ഷ്വറി ഡിസൈനും, ഒന്നിച്ചുചേരുന്ന ഇവ ഉപയോക്താവിന്‍റെ ആവശ്യാനുസരണം സ്വയം പ്രവര്‍ത്തിക്കും. ലിവിങ് സ്പെയിസിന്‍റെ ഭംഗിക്ക് കൂടി പ്രധാന്യം കൊടുത്തിരിക്കുന്ന സ്റ്റണ്‍എയര്‍ എസിക്ക് ഒരു രാത്രി ഒരു യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളു. ലോഞ്ചിനോട് അനുബന്ധിച്ച് പ്രത്യേക ഓഫറും മൈജിയും ലോയ്ഡും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.