ഡിജിറ്റല്‍ ഗാഡ്ജറ്റ്, ഹോം അപ്ലയന്‍സസ് റീട്ടെയില്‍ രംഗത്ത് മികച്ച സേവനത്തിന്‍റെ പ്രതീകമായി തുടരുന്ന മൈജിയില്‍ ഷോപ്പിങ് ഉല്‍സവം സമ്മാനിച്ച് 'മൈജി ഓണം മാസ് ഓണം' സീസണ്‍ നാലിന് തുടക്കമായി. 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ആകര്‍ഷകമായ ഡിസ്കൗണ്ടുകളുമാണ് കേരളമൊട്ടാകെയുള്ള മൈജി ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ വിജയികളുടെ കൈകളിലെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
സെപ്റ്റംബര്‍ 30 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് കാര്‍, 25 പേര്‍ക്ക് സ്കൂട്ടര്‍, ഒരു ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് വിദേശ ട്രിപ്പ്, ബംപര്‍ സമ്മാനമായി ഒരാള്‍ക്ക് BMW കാറും. ഇതിന് പുറമെ ഓഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ 10 വരെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ 500 സ്മാര്‍ട്ട് ടിവി, 500 വാഷിങ് മെഷീന്‍, 500 റഫ്രിജറേറ്റര്‍, 1000 മിക്സര്‍ ഗ്രൈന്‍ഡര്‍, 250 സ്മാര്‍ട്ട് ഫോണ്‍, 500 പാര്‍ട്ടി സ്പീക്കര്‍, 6000 ട്രോളി ബാഗ്, 4000 പ്രീമിയം ബാഗ് പാക്ക് ബാഗ് എന്നിവ സ്വന്തമാക്കാം. 100 ശതമാനം ക്യാഷ് ബാക്ക് വൗച്ചര്‍, 10000 രൂപവരെ ഡിസ്കൗണ്ട് വൗച്ചര്‍ എന്നിവ നേടാനും അവസരമുണ്ട്. 5000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിനാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുക.
രാജ്യാന്തര ബ്രാന്‍ഡുകളടക്കം നല്‍കുന്ന സ്പെഷല്‍ ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. മൈജിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ WWW.Myg.N വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും ഓഫറുകള്‍ ലഭ്യമാണ്.
ഓണവിപണിയിലൂടെ 2500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. 2026 – 27 സാമ്പത്തിക വര്‍ഷത്തില്‍ 7500 കോടിയുടെ റെക്കോര്‍ഡ് വരുമാനവും. 40 മുതല്‍ 50 വരെ പുതിയ ഷോറൂമുകള്‍ ഈ സാമ്പത്തിക വര്‍ഷം തുറക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണം 5800 ല്‍ നിന്ന് 10000 ഉയര്‍ത്തും