ഡിജിറ്റൽ ലോകത്തേക്ക് മുതിർന്നവരെ നയിക്കാൻ മൈജിയുടെ 'സ്‌മാർട്ട് സ്‌റ്റാർട്ട് 2.0'യ്ക്ക് കണ്ണൂരിൽ തുടക്കം. ഡിജിറ്റൽ സാക്ഷരത വളർത്താനും ഇന്‍റർനെറ്റിന്‍റെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി. മൈജിയുടെ പ്രധാന സി.എസ്.ആർ സംരംഭങ്ങളിലൊന്നായ 'സ്‌മാർട്ട് സ്റ്റാർട്ട്' വിജയദശമിയോടനുബന്ധിച്ചാണ് വീണ്ടും സംഘടിപ്പിച്ചത്. മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എഴുത്തുകാരനും പബ്ലിക് സ്‌പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു. 'സ്‌മാർട്ട് സ്‌റ്റാർട്ട് 2.0' യിലെ തുടർ വർക്ക്ഷോപ്പുകൾ ഒക്ടോബർ 27ന് തിരുവനന്തപുരത്തും നവംബർ 4ന് വയനാട്ടിലും നടക്കുമെന്ന് മൈജി മാനേജുമെന്‍റ് അറിയിച്ചു.

ENGLISH SUMMARY:

MyG Smart Start 2.0 empowers senior citizens with digital literacy and safe internet usage training across Kerala. The initiative successfully launched its latest edition in Kannur with prominent guests and upcoming workshops.