അമിത് ഷാ പാര്‍ലമെന്‍റില്‍ എത്താതെ ഒളിച്ചോടുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് രാജ്യത്തിന് അറിയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'ഇത്രയും ക്രൂരമായ ആക്രമണം വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്നിട്ട് അതിന് ഉത്തരവിട്ടതാരാണെന്ന ചോദ്യത്തിന് രാജ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ്. കുറ്റബോധം കൊണ്ട് ഒളിച്ചോടുകയല്ല വേണ്ടത് മിസ്റ്റര്‍ അമിത് ഷാ. അമിത് ഷാ സഭയില്‍ വന്ന് പറയണം, ധൈര്യത്തോടെ പറയണം ഞാനാണ് ഉത്തരവിട്ടതെന്ന്. അല്ലെങ്കില്‍ പറയണം ഞാന്‍ അറിഞ്ഞട്ടില്ല അത്, അതിനുത്തരവ് കൊടുത്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്. ഇത് രണ്ടും പറയേണ്ട വേദി പാര്‍ലമെന്‍റാണ്. എന്നാല്‍ അദ്ദേഹം പാര്‍ലമെന്‍റ് കെട്ടിടത്തില്‍ വന്നിട്ട് അവിടെയും ഇവിടെയും ഒക്കെ ഒളിച്ചിരിക്കുകയാണ്' എന്നും കെ വേണുഗോപാല്‍ പറഞ്ഞു.

ENGLISH SUMMARY:

KC Venugopal criticizes Amit Shah for allegedly evading Parliament and demands accountability for the use of pellet guns on students. He urges Amit Shah to come to Parliament and take responsibility or initiate action against the perpetrator.