നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ‘മൂപ്പൻസ് സോളാറി’ന്റെ ബ്രാൻഡ് അംബാസഡർ. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് അനൂപ് മേനോൻ, ദേവനന്ദ എന്നിവർ അഭിനയിക്കുന്ന പുതിയ പരസ്യ ചിത്രത്തിന്റെ ലോഞ്ചും നടന്നു.

മൂപ്പൻസ് സോളാർ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലവും അത്യാധുനീകവുമായ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വിപുലീകരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൊച്ചിയിൽ നടന്ന ചടങ്ങിൽ മൂപ്പൻസ് സോളാർ എം.ഡി. യാസിഫ് സക്കീർ, നടി ലെന, കമ്പനി ജീവനക്കാർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. 

ENGLISH SUMMARY:

Anoop Menon has been appointed as the brand ambassador for Moopens Solar. The actor also launched a new advertisement film directed by Shankar Ramakrishnan, featuring himself and actress Devananda.