TAGS

ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 'ആദീസ് എക്സിറ്റ് പോൾ 2026' ഇന്നു നടന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇൻസ്റ്റിറ്റ്യൂഷന്റെ 5 ബ്രാഞ്ചുകളിലെ 6000 ത്തോളം വിദ്യാർത്ഥികളാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തിയത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ തുടങ്ങിയ ഏഴ് ബ്രാഞ്ചുകളിലുമായി ഒരേസമയം നടന്ന ഈ തിരഞ്ഞെടുപ്പ്, ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത ഒന്നാണ്. ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്ങ് തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ ജനാധിപത്യ ബോധവും നേതൃപാടവവും വളർത്തുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. രാവിലെ 7 മണി മുതൽ ഓരോ ബ്രാഞ്ചുകളിലും സജ്ജീകരിച്ചിട്ടുള്ള പോളി‌ങ് ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നു .

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവേശകരമായ പ്രചാരണങ്ങളാണ് അഞ്ചു ബ്രാഞ്ചുകളിലും നടന്നിരുന്നത്. വോട്ടെടുപ്പിന് ശേഷം രണ്ടുദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് അറിയിച്ചു. ആറായിരത്തോളം വിദ്യാർത്ഥികളുടെ ഈ ജനവിധി ക്യാമ്പസുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Adi Group of Institutions has successfully conducted its campus elections 2026, witnessing one of the highest student participation levels in its history. Around 6,000 students from multiple branches across Kerala took part in the voting process held simultaneously in cities including Kochi, Thiruvananthapuram, Kozhikode, Malappuram, and Thrissur.