മൈജി ഫ്യൂച്ചര്‍ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാതാരം ഋഷഭ് ഷെട്ടി, മൈജി ചെയര്‍മാന്‍ എ.കെ. ഷാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിന് പുറത്ത് മൈജിയുടെ ആദ്യ ഷോറൂം ആണിത്. മികച്ച ഷോപ്പിങ് അനുഭവത്തിനൊപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള മൈജിയുടെ പുതിയ യാത്രയുടെ തുടക്കമാണിതെന്ന് മൈജി ചെയര്‍മാന്‍ എ.കെ. ഷാജി പറഞ്ഞു.