രാജ്യത്തെ പ്രമുഖ സ്വർണാഭരണ റീസെല്ലിങ് കമ്പനിയായ വൈറ്റ് ഗോൾഡ് മികച്ച ജീവനക്കാർക്കുള്ള എക്സലൻസ് അവാർഡുകള്‍ സമ്മാനിച്ചു. ബെംഗളുരുവിൽ നടന്ന ചടങ്ങിൽ ആന്ധ്രാ, തെലങ്കാന, കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാര്‍ക്കാണ് അവാർഡ് നൽകിയത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മികച്ച പ്രകടനം കാഴ്ചവച്ച അഞ്ചുപേര്‍ക്ക് ടാറ്റാ സിയറാ കാറുകളും , നാലുപേര്‍ക്ക് ടാറ്റാ ആൽട്രോസ് കാറുകളും സമ്മാനിച്ചു. കമ്പനി എം.ഡി. ബാബു സി.ജോസഫ്, ഡയറക്ടർ രാഹുൽ ജോസഫ്, ബ്രാൻഡ് അംബാസഡർമാരായ അനുശ്രീ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരും പങ്കെടുത്തു.