സ്വർണപ്പണയ വിപണിയിൽ മാറ്റം കുറിച്ച് യുജിഎസ് ഗോൾഡ് ലോൺ. മാറ്റത്തിന് കരുത്തു പകരാൻ നടി തൃഷയുടെ പരസ്യചിത്രം ഇന്ന് യുജിഎസ് പുറത്തിറക്കും.
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ യുജിഎസ് ഗോള്‍ഡ് ലോണിന്റെ ബ്രാന്‍ഡ് അംബാസഡറായ നടി തൃഷയെ മുൻനിർത്തി പരസ്യചിത്രം. 2020 ൽ ആരംഭിച്ച കമ്പനിയുടെ വളര്‍ച്ചയുടെയും നവീകരണത്തിന്റെയും നാഴികക്കല്ലാണ് പുതിയ പരസ്യ ചിത്രമെന്ന് യുജിഎസ് സ്ഥാപകൻ അജിത്ത് പാലാട്ട്.
സുരക്ഷിത സ്വർണവായ്പകൾ, സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേപ പദ്ധതികളും, ഗ്രാമീണ കുടുംബങ്ങൾക്കും ചെറുകിട സംരംഭകർക്കും അനുയോജ്യമായ മൈക്രോ എന്റർപ്രൈസ് ഫിനാൻസിംഗ് സേവനങ്ങളും യുജിഎസ് നൽകുന്നുണ്ട്.
പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുജിഎസ്, വർഷത്തിൽ വെറും നാല് ശതമാനം മാത്രം പലിശ നിരക്കിൽ ഗോൾഡ് ലോൺ നൽകുന്നതിനൊപ്പം, ലളിതമായ നടപടി ക്രമങ്ങളിലൂടെയും സുതാര്യമായ പ്രവര്‍ത്തനത്തിലൂടെയും, ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക്, അര്‍ഹമായ പിന്തുണ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്നും കമ്പനി അറിയിച്ചു.