ഫ്യൂച്ചര്‍ പവേര്‍ഡ് ബൈ ഗോകുലത്തിന്‍റെ നേതൃത്വത്തില്‍ നീറ്റ്, ജെ.ഇ.ഇ കോച്ചിങിന് പുതിയ അക്കാദമി. ഏറ്റവും കുറഞ്ഞ ഫീസില്‍ മികച്ച അധ്യാപകരുടെ സേവനമാണ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്. ഫ്യൂച്ചറിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് നടന്നു.
എന്‍ജിനീയറും ഡോക്ടറുമാവണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് മാനദണ്ഡമല്ലാതെ പഠിക്കാന്‍ കഴിയുന്ന സ്ഥാപനം എന്ന ലക്ഷ്യത്തോടെയാണ് ഫ്യൂച്ചര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏറ്റവും കുറഞ്ഞ ഫീസില്‍ മികച്ച അധ്യാപകരെ ലഭിക്കുന്ന ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചര്‍ ഒരുക്കുന്നത്
കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി അഞ്ച് ഹൈബ്രിഡ് ക്യാമ്പസുകള്‍ ആരംഭിക്കും. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഹയര്‍സെക്കന്‍ഡറി പഠനത്തിനൊപ്പം എന്‍ട്രസ് കോച്ചിങും ലഭ്യമാക്കുന്ന സ്കൂളുകളും തുടങ്ങും. ഗോകുലം ഗോപാലനും എന്‍ട്രന്‍സ് കോച്ചിങ് വിദഗ്ദരും ചേര്‍ന്നാണ് സംരംഭം ആരംഭിച്ചത്. ഫ്യൂച്ചര്‍ അക്കാദമിയില്‍ 250 കോടിയാണ് ഗോകുലം ഗോപാലന്‍റെ നിക്ഷേപം.