ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ 2026 ബിസിനസ് ഭൂഷൺ പുരസ്കാരം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന്. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.ഇന്ത്യൻ റീട്ടെയിൽ ജ്വല്ലറി മേഖലയെ ആഗോളതലത്തിൽ വളർച്ചയിലേക്ക് നയിച്ചതിനും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയതിനുമുള്ള അംഗീകാരമായാണ് പുരസ്കാരം. അംഗീകാരം മലബാർ കുടുംബത്തിന്റെ കൂട്ടായ സമർപ്പണത്തിന്റെയും ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് എം. പി. അഹമ്മദ് പറഞ്ഞു. ഉത്തരവാദിത്തം, സമഗ്ര വളർച്ച, സാമൂഹിക പ്രതിബദ്ധത എന്നിവയാണ് തങ്ങളുടെ അടിത്തറയെന്നും എല്ലാ പങ്കാളികളുടെയും കൂട്ടായ വളർച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.