malabar

മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പ് ഭവനരഹിതർക്ക് ഭവന നിർമാണത്തിനുള്ള ധനസഹായം വിതരണം ചെയ്‌തു. സി എസ് ആർ പദ്ധതിയുടെ ഭാഗമായി മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് തലശേരി ഷോറൂമിന് കീഴിലുള്ള ഗുണഭോക്താക്കൾക്കാണ് ധനസഹായത്തിന്‍റെ ചെക്കുകൾ കൈമാറിയത്. തലശേരി ഷോറൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എംപി ധനസഹായം വിതരണം ചെയ്തു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് മലബാർ ഗ്രൂപ്പ് ഭവന നിർമാണ സഹായ പദ്ധതിക്ക് രൂപം നൽകിയത്. ഇതിനകം 24,000ത്തിലേറെ കുടുംബങ്ങൾക്ക് സഹായം നൽകി. 85 കോടി രൂപ ചെലവഴിക്കുകയും ചെയ്തു‌.

 

ENGLISH SUMMARY:

Malabar Group, a conglomerate including Malabar Gold & Diamonds, distributed financial aid for housing construction to the homeless. This initiative, part of their CSR project, aims to fulfill the dream of homeownership for low-income families.