blm

TOPICS COVERED

സഹകരണ മേഖലയിൽ തനതായ മുദ്ര പതിപ്പിച്ച ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാഹി യൂണിറ്റ് മെമ്പേഴ്സ് മീറ്റ് പ്രൗഢഗംഭീരമായി നടന്നു. കഴിഞ്ഞ 21 വർഷമായി സാധാരണക്കാരുടെ  സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന പ്രസ്ഥാനത്തിന്റെ ഈ സംഗമത്തിൽ ആയിരക്കണക്കിന് ആളുകളാണ്  പങ്കെടുത്തത്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വർണ്ണാഭമായ റോഡ് ഷോയോടെയാണ് മെമ്പേഴ്സ് മീറ്റിന് തുടക്കമായത്. പുലിക്കളി, വാധ്യമേളങ്ങൾ, തനത് കലാരൂപങ്ങളും റോഡ് ഷോയ്ക്ക് മാറ്റേകി.  21 വർഷമായി  സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറവും ചിറകും പകർന്ന് കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബി.എൽ.എം ദക്ഷിണേന്ത്യയിലെ സഹകരണ മേഖലയിലെ മുൻനിര സ്ഥാപനമാണ്. ഫൗണ്ടർ  ആർ. പ്രേംകുമാറിന്റെ ദീർഘവീക്ഷണവും അചഞ്ചലമായ നേതൃത്വവുമാണ് ഈ സ്ഥാപനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വാസ്യതയുടെ പര്യായമാക്കി മാറ്റിയത്. പുതുച്ചേരി ഗവർണർ കെ. കൈലാസനാഥൻ ഐ.എ.എസ്  സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാഹിയിലെ പാലൂർ ഗവൺമെന്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആംബുലൻസും , വീൽചെയറുകളും  കൈമാറി. പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു മുഖ്യാതിഥിയായിരുന്നു. സീനിയർ ഡയറക്ടർ വി.കെ.സി.ബി , ചടങ്ങിൽ അഡ്മിൻ ഡയറക്ടർ സിദ്ധേശ്വർ നായർ, സി.ഒ.ഒ വി.പി. സെയ്തലവി,  സ്റ്റേറ്റ് ഹെഡ് സുനിൽകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു

ENGLISH SUMMARY:

Bharat Lajna Cooperative Society recently held its vibrant members' meet in Mahe, showcasing its 21-year legacy of empowering common people's dreams. The event, marked by a colorful roadshow featuring traditional art forms and music, saw the participation of thousands and highlighted the society's significant role in the cooperative sector across Kerala, Tamil Nadu, and Puducherry.