വോളിബോള്‍ സ്മാഷുകളിലൂടെ നാടിനെ അടയാളപ്പെടുത്തിയ നാമക്കുഴി സഹോദരിമാരെ വനിതദിനത്തില്‍ ആദരിച്ച് ഡാല്‍മിയ സിമന്‍റ്സും പൗരാവലിയും. ദേശീയ വനിതാ വോളിബോള്‍ കിരീടം ആദ്യമായി കേരളത്തിലെത്തിച്ച വോളിബോള്‍ താരങ്ങള്‍ കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി അന്നക്കുട്ടി, വി.കെ. ലീല, പി. ലീലാമ്മ, എം.എന്‍. അമ്മിണി എന്നിവരെയാണ് നാമക്കുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചത്.