അത്യാധുനിക നേത്രചികിത്സാ സൗകര്യങ്ങളുമായി'ദി ഐ ഫൗണ്ടേഷന്‍' തൃശൂരിൽ പ്രവർത്തനം തുടങ്ങി.ദക്ഷിണേന്ത്യയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേത്ര ആശുപത്രി ശൃംഖലയാണ് 'ദി ഐ ഫൗണ്ടേഷന്‍'. ഇരുപത്തിയേഴാമത് ആശുപത്രിയാണ് തൃശൂരില്‍ ആരംഭിച്ചത്. ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ നേത്രരോഗ വിദഗ്ധന്‍ ഡോ. ഡി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് കൂര്‍ക്കഞ്ചേരിയില്‍ ഈ ആശുപത്രി സജ്ജമാക്കിയത്. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ മുഖ്യാതിഥിയായിരുന്നു.
ദേശീയ ഗുണനിലവാര മാനദണ്ഡമായ എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചിട്ടുണ്ട്. പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ആശുപത്രി കെട്ടിടം .