bitcoin

ഉപഭോക്താക്കള്‍ക്ക് അബദ്ധത്തില്‍ ബിറ്റ്കോയിനുകള്‍ സമ്മാനമായി നല്‍കി ദക്ഷിണ കൊറിയന്‍ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബിറ്റ്ഹംബ്. ഏകദേശം മൂന്നരലക്ഷം കോടി രൂപ മൂല്യമുള്ള ആറ് ലക്ഷത്തി ഇരുപതിനായിരം  ബിറ്റ്കോയിനുകളാണ് വിതരണം ചെയ്തത്. പ്രചാരണ പരിപാടിയുടെ ഭാഗമായി ഒാരോ ഉപഭോക്താവിനും 2000 കൊറിയന്‍ വോണ്‍  പാരിതോഷികം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ നല്‍കിയത് രണ്ടായിരം വീതം ബിറ്റ്കോയിനുകളാണ്. ബിറ്റ്േകായിന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചതോടെ എക്സ്ചേഞ്ചില്‍ കനത്ത വിറ്റൊഴിക്കലുണ്ടായി. തുടര്‍ന്ന് 695 ഉപയോക്താക്കളുടെ ട്രേഡിങ്ങും പണം പിൻവലിക്കലും മരവിപ്പിച്ചു. വിതരണം ചെയ്ത ബിറ്റ്കോയിനുകളില്‍ ഭൂരിഭാഗവും വീണ്ടെടുത്തതായി കമ്പനി അറിയിച്ചു

ENGLISH SUMMARY:

Bithumb, a South Korean cryptocurrency exchange, mistakenly gifted Bitcoin worth approximately 350 trillion won to its customers, leading to a massive sell-off and trading suspension. The exchange reportedly recovered most of the distributed Bitcoin and is working to resolve the situation.