ജി ടെക് എഡ്യൂക്കേഷന്റെ 25–ാം വാർഷികത്തോട് അനുബന്ധിച്ചു മെഗാ ലോഗോ ലോഞ്ച് ഫെബ്രുവരി 10ന് നടക്കും. വൈകിട്ട് 6 മണിക്ക് കോഴിക്കോട് ബീച്ചിൽ ‘ജി ടെക് അറ്റ് 25’ എന്ന പേരിൽ മെഗാ ഡ്രോൺ ഷോയിലൂടെയാണ് ലോഗോ ലോഞ്ച് ചെയ്യുക. പരിപാടിയുടെ ഭാഗമായി റാപ്പർ വേടനും ഹനാൻ ഷായും നയിക്കുന്ന സംഗീത വിരുന്ന് ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ അസ്പിയൻ കോർട്ട് യാർഡിൽ നടക്കുന്ന ജി ടെക് വിദ്യാർത്ഥികളുടെ കലോത്സവത്തിൽ ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, ഗോപിക തുടങ്ങിയവരും പങ്കെടുക്കും. മാറുന്ന സാങ്കേതികവിദ്യയോടൊത്ത് ജി-ടെക്കും മാറുകയാണെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്‌റൂഫ് മണലൊടി പറഞ്ഞു. ജി ടെക് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മെഹ്ന മിലാൽ, മിഷാൽ അബുബക്കർ തുടങ്ങിയവർ കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.