സ്കിൽ ട്രെയിനിങ് വിദ്യാഭ്യാസ സ്ഥാപനമായ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സമ്മിറ്റ് സംഘടിപ്പിച്ചു. എറണാകുളം കുമ്പളങ്ങിയിൽ വച്ച് നടന്ന സമ്മിറ്റ്, ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് CEO മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍, ബ്രാൻഡ് അവയര്‍നെസ്, ബ്രാൻഡിങ് സർവീസുകൾ എന്നിവ ചർച്ചയായി. കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കമ്മ്യൂണിറ്റിയും സമ്മിറ്റില്‍ രൂപീകരിച്ചു. ആദ്യ ഘട്ടത്തിൽ ചെറുകിട ബിസിനസ്, കോർപ്പറേറ്റുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ബ്രാൻഡിങ് സേവനങ്ങളും മാർക്കറ്റിങ് സേവനങ്ങളും സൗജന്യമായി നൽകുമെന്ന് കമ്മ്യൂണിറ്റി ഫൗണ്ടിങ് അംഗങ്ങള്‍ അറിയിച്ചു.
ENGLISH SUMMARY:
Adi Group of Institutions organized a Digital Summit in Kumbalangi, Ernakulam, to discuss the latest trends in digital marketing and branding. The event was inaugurated by Mohammed Shafi, CEO of Aadhi Group of Institutions. Key topics included brand awareness and branding services. A significant highlight was the formation of Kerala's largest digital community during the summit. Founding members announced that the community would initially offer free branding and marketing services to small businesses, corporates, and startups to foster digital growth in the state.