NewProject-6-

TOPICS COVERED

മെഡിക്കൽ രംഗത്ത് വിദേശജോലി നേടാനുള്ള ആദ്യത്തെ പടി അതാത് രാജ്യത്തെ health licensing പരീക്ഷകൾ പാസ്സാവുക എന്നതാണ്.  ഈ പരീക്ഷകളുടെ ട്രെയിനിങ്, അതിന്റെ ഡോക്യുമെന്റേഷന്‍ തുടങ്ങിയവ കൃത്യതയോടെയും അതിവേഗത്തിലും ചെയ്യുന്ന കൊച്ചിയിലെ സ്ഥാപനമാണ് യുണീക്ക് മെന്‍റേഴ്സ്.

കഴിഞ്ഞ 11 വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുണീക്ക് മെന്‍റേഴ്സില്‍ Western, Middle east രാജ്യങ്ങളിൽ മെഡിക്കൽ ലൈസൻസ് നേടാനുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നു എന്നതാണ് ഇവരെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി യുണീക്കായി നില്‍ക്കുന്ന ഈ സ്ഥാപനം പടുത്തുയര്‍ത്തിയത് കരുത്തരായ രണ്ട് വനിതകളാണ്. ഡോ. ദീപ സൈറ ബാബുവും, ഡോ. പ്രവീണ പ്രതാപചന്ദ്രനും. ഒരുപാട് സാധ്യതകൾ നിലനിൽക്കുമ്പോഴും അതിലേറെ ആശങ്കകൾ നിറഞ്ഞതാണ് വിദേശത്തേക്കുള്ള പറിച്ചു നടൽ. അത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ദൂരികരിക്കുകയും, ജോലിക്കായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ മനസിലെ പ്രധാന ലക്ഷ്യം.

DHA, MOH, DOH, QCHP, SCFHS, NHRA തുടങ്ങിയ മിഡിൽ ഈസ്റ്റ് പരീക്ഷകൾക്കും PLAB, USMLE, ADC, NDEB, NPTE, PCE തുടങ്ങിയ വെസ്റ്റേൺ പരീക്ഷകൾക്കും വേണ്ടിയുള്ള സമ്പൂർണ്ണ പരിശീലനവും, ഭാഷാ പരിശീലനങ്ങളായ OET, IELTS, പ്രൊഫഷണൽ resume making, interview preparation മുതൽ ലൈസൻസ് renewal വരെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

 MBBS, BDS, ആയുര്‍വേദ ഹോമിയോ ഫിസിഷ്യന്‍മാര്‍, ഫിസിയോതൊറാപ്പിസ്റ്റ്, മൈക്രൈാബയോളജിസ്റ്റുകള്‍ തുടങ്ങി എല്ലാ മെഡിക്കൽ ലൈസൻഷ്വർ പരീക്ഷകൾക്കും മാറി മാറി വരുന്ന സിലബസ് അപ്ഡേറ്റുകള്‍ അനുസരിച്ചു തന്നെ പരിശീലനം നൽകാൻ, വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള മെഡിക്കൽ ഫാക്കൽറ്റികളുടെ ഒരു മികച്ച  പാനല്‍ തന്നെ യുണീക്ക് മെന്‍റേഴ്സിൽ ഉണ്ട്.

യുണീക്ക് മെന്‍റേഴ്സിന്റെ പത്താം വാർഷികത്തിൽ എട്ടാം ക്ലാസ്സ് മുതലുള്ള സ്കൂൾ കുട്ടികൾക്കും, കോളേജ് / പ്രൊഫഷണൽ മേഖലയിലുമുള്ളവർക്കും ജീവിതവിജയം നേടാൻ ഇവർ കൊച്ചിയിൽ ലോഞ്ച് ചെയ്തു യുണീക്ക് മെന്‍റേഴ്സ് ഫിനിഷിംഗ് സ്കൂള്‍. 

പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സ്ഥാപനം ഇപ്പോൾ കോർപ്പറേറ്റ് ട്രെയിനിങ് മേഖലയിലും ചുവടുറപ്പിക്കുന്നു. അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് വിദേശത്ത് ഇതിനകം മികച്ച തൊഴില്‍ നേടാനുള്ള വാതില്‍ ഇവർ തുറന്ന് കൊടുത്തത്. വിദഗ്ദ്ധ പരിശീലനവും വ്യക്തിഗത മാർഗ്ഗനിർദ്ദേശവും നൽകി. ഓരോ വിദ്യാര്‍ഥിക്കും അന്താരാഷ്ട്ര നിലവാരം പുലർത്താൻ ആവശ്യമായ അറിവും ആത്മവിശ്വാസവും ലഭിക്കുന്നുവെന്ന് യൂണീക്ക് മെന്‍റേഴ്സ് ഉറപ്പാക്കുന്നു.

 11 വര്‍ഷമായി വിദേശ വിദ്യാഭ്യാസ രംഗത്ത് ഒരു വിശ്വസനീയമായ പേരായി യുണീക്ക് മെന്‍റേഴ്സ് മാറി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.uniquementors.com, 9846905789.

ENGLISH SUMMARY:

Medical licensing exam training is crucial for healthcare professionals seeking overseas opportunities. Unique Mentors in Kochi provides comprehensive training and support for various international medical licensing exams.