സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഒപ്പോ. ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ റെനോ 15 സീരീസ് ജനുവരി 12 ഓടെ വിപണിയിൽ എത്തും. മൈജിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വച്ചായിരുന്നു ഫോണിന്‍റെ ലോഞ്ചിംഗ്. ആവശ്യക്കാർക്ക് നേരത്തെ തന്നെ ബുക്ക് ചെയ്യാനുള്ള അവസരം എല്ലാ മൈജി,മൈജി ഫ്യൂചർ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. എഐ പിന്തുണയുള്ള അഡ്വാൻസ്ഡ് ക്യാമറ സിസ്‌റ്റം,നൈറ്റ് ഫോട്ടോഗ്രാഫിക്കായി മെച്ചപ്പെടുത്തിയ ലോ ലൈറ്റ് പെർഫോമൻസ് , അൾട്രാവൈഡ്,മാക്രോ മോഡലുകൾ തുടങ്ങിയവ ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്. ലോഞ്ചിനോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഓപ്പോയും മൈജിയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. മൈജി ചെയർമാൻ എ.കെ. ഷാജിയും നടി മഹിമ നമ്പ്യാരും ചേർന്നാണ് ഫോണിന്‍റെ ലോഞ്ചിംഗ് നടത്തിയത്.