kerala-vision

ഇത്തവത്തെ കേരള വിഷന്റെ ടെലിവിഷന്‍ അവാര്‍ഡുകളിൽ മൂന്നെണ്ണം മഴവിൽ മനോരമയ്ക്ക്. മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലെ അഭിനയത്തിന് സലീം ഹസ്സൻ നേടി. 

 മികച്ച സീരിയലായി തിരഞ്ഞെടുത്ത മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ കണ്‍മണിയുടെ അണിയറ പ്രവർത്തകർക്ക് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പുരസ്‌കാരം നല്‍കി.

 മികച്ച മലയാളം നോണ്‍ ഫിക്ഷന്‍ പരിപാടിയായി മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരുചിരി ഇരുചിരി ബംബര്‍ ചിരിയും പുരസ്‌കാരം നേടി. എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 

ENGLISH SUMMARY:

Mazhavil Manorama won three major honors at the Kerala Vision Television Awards held at the Adlux Convention Center in Angamaly. Salim Hassan bagged the Best Comedian award for his performance in 'Marimayam'. The popular show 'Super Kanmani' was adjudged the Best Serial, with music director Ouseppachan presenting the award. Additionally, 'Oruchiri Iruchiri Bumper Chiri' was recognized as the Best Non-Fiction Program in Malayalam.