emak

ഇവൻ്റ് മാനേജ്മെന്‍റ് അസോസിയേഷൻ ഓഫ് കേരള (EMAK) സംസ്ഥാനത്തെ ഇവൻ്റ് - ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിന് നൽകുന്ന ‘സൈലന്‍റ് ഹീറോസ് 2026’ പുരസ്‌കാരങ്ങളിൽ ആറിനങ്ങളിൽ വിഭാഗങ്ങളിൽ മികവ് തെളിയിച്ച് റാവിസ് ഗ്രൂപ്പ്. 

ഡെസ്റ്റിനേഷൻ വെഡിങ്, മീറ്റിങ്, കോൺഫറൻസുകൾ തുടങ്ങിയവയ്ക്കുള്ള മികച്ച വേദിയായി കോവളം ലീല റാവിസ് തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേറ്റ് ചടങ്ങുകൾക്കുള്ള മികച്ച അന്തരീക്ഷം, ഇടത്തരം സാമൂഹിക ഒത്തുചേരലുകൾക്കുള്ള അനുയോജ്യമായ വേദി തുടങ്ങിയ പുരസ്കാരങ്ങൾ കൊല്ലം ലീല റാവിസ് അഷ്ടമുടി കരസ്ഥമാക്കി. അനുയോജ്യമായ സൗഹൃദ വേദി, വിവാഹങ്ങൾക്കും കോർപ്പറേറ്റ്- സാമൂഹിക ആഘോഷങ്ങൾക്കായുള്ള പ്രിയപ്പെട്ട വേദികൾക്കുള്ള അംഗീകാരത്തിന് കോഴിക്കോട് ചാലിയാർ പുഴയുടെ തീരത്തുള്ള റാവിസ് കടവ് റിസോർട്ട് അർഹമായി.

ഈവന്റ് മാനേജ്മെന്‍റ് സ്ഥാപനങ്ങൾ , ട്രാവൽ ടൂറിസം രംഗത്തുള്ളവർ, രംഗത്തെ സാങ്കേതിക വിദഗ്ധർ, കാറ്ററിംഗ് സ്ഥാപനങ്ങൾ എല്ലാവരും ഒരുമിച്ച് കേരളത്തെ ആഗോള ഈവന്റ് കേന്ദ്രമാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ‘സൈലന്‍റ് ഹീറോസ്’ അംഗീകാരങ്ങളെന്ന് ഈമാക് പ്രസിഡന്റ്‌ രാജു കണ്ണമ്പുഴ പറഞ്ഞു.

ENGLISH SUMMARY:

Raviz Group has been recognized for its excellence in the event and hospitality sector at the 'Silent Heroes 2026' awards presented by the Event Management Association of Kerala (EMAK). The group's various properties across Kerala received accolades for their outstanding contributions in multiple categories, solidifying their position as top venues for diverse events.