വ്യവസായ മേഖലകളിൽ 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹവായ് ഗ്രൂപ്പിന്റെ പ്രീമിയം പാർട്ണേഴ്സ് മീറ്റ് മലപ്പുറത്ത് നടന്നു. മലപ്പുറം ഇൻകലിൽ നടന്ന ചടങ്ങ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
250-ലധികം വ്യാപാര പങ്കാളികളും ഡയറക്ടർമാരും പ്രീമിയം പാർട്ണേഴ്സ് മീറ്റിൽ പങ്കെടുത്തു. ഹവായ് റോബോ ലാബ്സ് വികസിപ്പിച്ച അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് പ്ലാറ്റ്ഫോമുകളും ചടങ്ങിൽ അവതരിപ്പിച്ചു.
ചടങ്ങിൽ ഹവായ് ഗ്രൂപ്പിന്റെ പുതിയ വെയർഹൗസ്, പ്രൊഡക്ഷൻ യൂണിറ്റുകൾ, ഇൻഡോ-കൊറിയൻ ടെക്നോളജി വെഞ്ചർ എന്നിവയുടെ ലോഞ്ചും നടന്നു.കേരളത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള റോബോട്ടിക്സ് വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ്‌കുട്ടി, ഹവായ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.കെ. മുനീർ, ഹവായ് ഡോർസ് ആൻഡ് വിൻഡോസ് സി.ഇ.ഒ...എഎം ഷാഹിദ്, ഹവായ് എൽ.ഇ.ഡി മാനേജിംഗ് ഡയറക്ടർ കമറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.