സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പെരിന്തൽമണ്ണ ഷോറൂം സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം ഉദ്ഘാടനം ചെയ്തു.
എം.എൽ.എമാരായ മഞ്ഞളാംകുഴി അലി,നജീബ് കാന്തപുരം,പി. അബ്ദുൽ ഹമീദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ബി.എൻ.ഐ. എക്സിക്യൂട്ടീവ് ഡയറക്ടർ ദീപേഷ്, സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ കെ.ടി. മുസ്തഫ, കെ.ടി. ഹംസ, കെ.ടി. ഉസ്മാൻ,കെ. ടി. അബ്ദുൽ കരീം, കെ.ടി. അബ്ദുൽ നാസർ, കെ.ടി. മുഹമ്മദ് ഹനീഫ, സി.ഇ.ഒ. മുഹമ്മദ് ഇജാസ്, ജനറൽ മാനേജർ ശ്രീ. കെ.ടി. അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദമ്പതികൾക്ക് ഇന്റർനാഷണൽ ഹണിമൂൺ ട്രിപ്പ് ഉൾപ്പെടെ നിരവധി ഓഫറുകളും ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.