ഐബിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസിഡറായി സിനിമാ താരം കല്യാണി പ്രിയദര്‍ശന്‍. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരുന്നു പ്രഖ്യാപനം. തന്റെ ആദ്യ എജ്യുക്കേഷണല്‍ ബ്രാന്‍ഡ് പ്രോജക്റ്റായി ഐബിസിനെ തിരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് കല്യാണി പ്രതികരിച്ചു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലടക്കം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യമെന്ന് ഐബിസ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു.